മുംബൈ:
റിസർവ് ബാങ്ക് ഇന്നൊവേഷൻ ഹബിന്റെ ആദ്യ ചെയർമാനായി ക്രിസ് ഗോപാലകൃഷ്ണനെ നിയമിച്ചു. ഇൻഫോസിസിന്റെ മുൻ സഹസ്ഥാപകനായ ക്രിസ് ഗോപാലകൃഷ്ണൻ നിലവിൽ സ്റ്റാർട്ടപ്പുകളുടെ ഇൻക്യുബേഷൻ കേന്ദ്രമായ സ്റ്റാർട്ടപ്പ് വില്ലേജിന്റെ ചീഫ് മെന്ററാണ്.
ധനകാര്യമേഖലയിൽ സാങ്കേതിക വിദ്യയിലൂന്നിയുള്ള നവീകരണത്തിനായി ഇന്നൊവേഷൻ ഹബ്(ആർബിഐഎച്ച്)ആരംഭിക്കുമെന്ന് ഓഗസ്റ്റിൽ ആർബിഐ പ്രഖ്യാപിച്ചിരുന്നു. ചെയർമാന്റെ നേതൃത്വത്തിലുള്ള സമിതിയായിരിക്കും ആർബിഐഎച്ചിന്റെ പ്രവർത്തനങ്ങൾ ഇനി മതൽ ഏകോപിപ്പിക്കുക.
മദ്രാസ് ഐഐടി പ്രൊഫസര്‍ അശോക് ജുന്‍ജുന്‍വാല, ബെംഗളുരു ഐഐഎസ് സി പ്രിന്‍സിപ്പല്‍ റിസര്‍ച്ച് സയന്റിസ്റ്റ് എച്ച് കൃഷ്ണമൂര്‍ത്തി, ടിവിഎസ് ക്യാപിറ്റല്‍ ഫണ്ട് സിഎംഡി ഗോപാല്‍ ശ്രീനിവാസന്‍, എ്ന്‍പിസിഐ മുന്‍ സിഇഒ എ.പി ഹോത്ത, സിന്‍ഡിക്കേറ്റ് ബാങ്ക് മുന്‍ സിഎംഡി മൃത്യുഞ്ജയ് മഹാപത്ര, ആര്‍ബിഐ എക്യുക്യുട്ടീവ് ഡയറക്ടര്‍ ടി റാബി ശങ്കര്‍, ആര്‍ബിഐയിലെ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി വിഭാഗം സിജിഎം ദീപക് കുമാര്‍, ഹൈദരാബാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെവലപ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച് ഇന്‍ ബാങ്കിങ് ടെക്‌നോളജിയിലെ ഡയറക്ടര്‍ കെ നിഖില എന്നിവരാണ് അംഗങ്ങള്‍. സിഇഒയെ ഇനിയും നിയമിച്ചിട്ടില്ല.