Thu. Jan 23rd, 2025
Lewis Hamilton got Record

ഇസ്താംബുള്‍:

ലൂയിസ് കാള്‍ ഡേവിഡ്‌സണ്‍ ഹാമില്‍ട്ടണ്‍ എന്ന ബ്രിട്ടീഷ് ഡ്രൈവര്‍ കാര്‍ റേസിങ്ങിലെ ഇതിഹാസമായ മൈക്കല്‍ ഷൂമാക്കറുടെ ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പ് റെക്കോഡിനൊപ്പമെത്തി. ഷൂമാക്കറുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ കച്ചമുറുക്കി തുര്‍ക്കിയിലേക്ക് പോയ ഹാമില്‍ട്ടന്‍റെ അടവുകളൊന്നും പിഴച്ചില്ല.

ഫോര്‍മുല വണ്ണിലെ ഏഴാം കിരീടം ലക്ഷ്യം വെച്ചാണ് ഹാമില്‍ട്ടണ്‍ തുര്‍ക്കിയിലേക്ക് പുറപ്പെട്ടത്. ഇന്നലെ നടന്ന തുര്‍ക്കിഷ് ഗ്രാന്‍പ്രീയില്‍ ലൂയിസ് ജേതാവാകുകയും ചെയ്തു. ഇതോടെ ഈ സീസണിലെ ഫോര്‍മുല വണ്‍ കിരീടം ഉറപ്പിച്ച് കരിയറില്‍ ഏഴു കിരീടങ്ങളെന്ന സാക്ഷാല്‍ ഷൂമാക്കറുടെ റെക്കോഡിനൊപ്പം മറ്റൊരു ഇതിഹാസമായ ഹാമില്‍ട്ടണ്‍ എത്തുകയും ചെയ്തു.

ഈ സീസണിലെ പത്താം ഗ്രാന്‍പ്രീ ജയമാണ് ഹാമില്‍ട്ടണ്‍ ഇസ്താംബുള്‍ പാര്‍ക്കില്‍ കുറിച്ചത്. തന്‍റെ സ്വപ്നം എത്തിപ്പിടിക്കാന്‍ കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്ന് റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെ ഹാമില്‍ട്ടണ്‍ ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ, പോര്‍ച്ചുഗീസ് ഗ്രാന്‍പ്രീയില്‍ ജേതാവായതോടെ 91 ഗ്രാന്‍പ്രീ വിജയങ്ങളെന്ന ഫെരാരിയുടെ മൈക്കിള്‍ ഷൂമാക്കറുടെ റെക്കോഡ് ഹാമില്‍ട്ടണ്‍ മറികടന്നിരുന്നു.

By Binsha Das

Digital Journalist at Woke Malayalam