Thu. Jan 23rd, 2025
Tipu Sultan and Fort
കോഴിക്കോട്:

 
പതിനെട്ടാം ശതകത്തിൽ മൈസൂർ ഭരണാധികാരിയായിരുന്നു ടിപ്പു സുൽത്താൻ എന്നത് എല്ലാവർക്കും അറിയാമായിരിക്കും. എന്നാൽ ടിപ്പു സുൽത്താന് കോഴിക്കോട് ജില്ലയിൽ ഒരു കോട്ടയുണ്ടെന്ന് അധികമാരും അറിഞ്ഞിരിക്കാനിടയില്ല. കോഴിക്കോട് നിന്നും പത്തുകിലോമീറ്റർ തെക്കുമാറി സ്ഥിതിചെയ്യുന്ന ഫറോക്ക് കോട്ടയാണത്.

മൈസൂർ നഗരത്തേയും ജനങ്ങളേയും രക്ഷിക്കാൻ വേണ്ടി ബ്രിട്ടീഷ് സൈന്യവുമായി സന്ധിയിലേർപ്പെടാൻ നിർബ്ബന്ധിതനായപ്പോൾ ബ്രിട്ടന് വിട്ടുകൊടുക്കപ്പെട്ട വസ്തുവകകളിൽ ഈ ഫറോക്ക് കോട്ടയും ഉൾപ്പെട്ടു എന്നതാണ് ചരിത്രം. ബ്രിട്ടീഷുകാരിൽ നിന്നും ഈ കോട്ടയും ചുറ്റുമുള്ള പ്രദേശങ്ങളും ജർമ്മൻ മിഷണറിമാരായ ബാസൽ മിഷൻ സ്വന്തമാക്കുകയും കോട്ടയ്ക്കുള്ളിൽ ഒരു ബംഗ്ലാവ് നിർമ്മിക്കുകയും ചെയ്തു. പിന്നീട് ബ്രിട്ടീഷുകാർക്കു തന്നെ ഈ പ്രദേശങ്ങൾ വിട്ടുനൽകാൻ ബാസൽ മിഷനുകാർ നിർബ്ബന്ധിതരായി.

ഈ കോട്ടയെക്കുറിച്ചും ചരിത്രവസ്തുതകളെക്കുറിച്ചുമുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് കൂടുതൽ വിശദമായി കാര്യങ്ങൾ മനസ്സിലാക്കാൻ സഹായിക്കും.

കോട്ടയിൽ നിന്നുമുള്ള ചിത്രത്തോടൊപ്പം ജോയ്‌സൺ ദേവസ്സി പങ്കുവെച്ച ഫേസ്‌ബുക്ക് പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്.

https://www.facebook.com/joyson.devasy/posts/3375299005902585