Sat. Jan 18th, 2025
PM Modi celebrates diwali with Indian army
രാജസ്ഥാൻ:

ഇത്തവണയും പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനികർക്കൊപ്പമാണ് ദീപാവലി ആഘോഷിക്കുന്നത്. ജയ്സാല്‍മേറിലായിരുന്നു പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം. രാജ്യത്തിന് ദീപാവലി ആശംസകൾ നേർന്ന പ്രധാനമന്ത്രി എല്ലാ ഇന്ത്യക്കാര്‍ക്കും വേണ്ടി താന്‍ സൈനികര്‍ക്ക് ആശംസകള്‍ നേരുന്നുവെന്നും കൂട്ടിച്ചേർത്തു.

ചൈനയ്ക്കും പാകിസ്ഥാനുമുള്ള  മുന്നറിയിപ്പുമായാണ് പ്രധാനമന്ത്രി ജയ്‍സാല്‍മീറില്‍ സൈനീകര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചത്. സര്‍ക്കാറിന് മുഖ്യം രാജ്യ സുരക്ഷയാണെന്നും അതിന് വെല്ലുവിളി ഉയര്‍ത്തുന്ന ശക്തികള്‍ക്കെതിരെ തക്ക മറുപടി നല്‍കുമെന്നും മോദി പറഞ്ഞു.

ശത്രുരാജ്യങ്ങളുടെ സങ്കേതത്തില്‍ കയറി അവരെ വകവരുത്താന്‍ ഇന്ത്യന്‍ സൈന്യം സജ്ജമെന്നും മോദി കൂട്ടിച്ചേര്‍ത്തു. ലോംഗെവാലയില്‍ ഇന്ത്യന്‍ സൈന്യം വലിയ ​ശൗര്യമാണ് പ്രകടിപ്പിച്ചത്.  പാകിസ്ഥാന് സൈന്യം തക്ക മറുപടി സൈന്യം നൽകിയെന്നും മോദി പറഞ്ഞു.

By Arya MR