Thu. Jan 23rd, 2025
installation of theodosius marthoma metropolitan marthoma syrian church
തിരുവല്ല:

മലങ്കര മാർത്തോമ്മ സഭയുടെ അധ്യക്ഷനായി ഡോ.ഗിവർഗീസ് മാർ തിയഡോഷ്യസ് മെത്രാപ്പോലീത്ത സ്ഥാനാരോഹിതനായി. തിരുവല്ലയിലെ സഭാ ആസ്ഥാനത്താണ് പൂർണ്ണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള  സ്ഥാനാരോഹണ ചടങ്ങുകൾ നടന്നത്.

സഭയിലെ മുതിർന്ന എപ്പിസ്‌കോപ്പ യുയാക്കീ മാർ കൂറിലോസിന്റെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. കുർബാന മധ്യേ ഡോ.ഗിവർഗീസ് മാർ തിയഡോഷ്യസിനെ മാർത്തോമ്മയായി നാമകരണം ചെയ്തു. മലങ്കര മാർത്തോമ്മ സഭയുടെ 22-ാമത്തെ മെത്രാപ്പോലീത്തയാണ് ഇദ്ദേഹം. പതിമൂന്ന് വർഷത്തിന് ശേഷമാണ് സഭയിൽ പുതിയ അധ്യക്ഷൻ എത്തുന്നത്.

കാലം ചെയ്ത ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ പിൻഗാമിയായാണ് ഡോ.ഗിവർഗീസ് മാർ തിയോഡോഷ്യസ് മെത്രാപ്പോലീത്ത സഭാ തലവനാകുന്നത്.

By Arya MR