Sun. Dec 22nd, 2024
Vinayakan gets bail

 

കൊച്ചി:

ഫോണിലൂടെ യുവതിയോട് അശ്ലീല പരാമര്‍ശം നടത്തിയ കേസിൽ നടൻ വിനായകന് ജാമ്യം. കൽപ്പറ്റ ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസം വയനാട്ടില്‍ സംഘടിപ്പിച്ച ചടങ്ങിലേക്ക് അതിഥിയായി ക്ഷണിക്കാന്‍ ഫോണില്‍ വിളിച്ചപ്പോൾ മോശമായി പെരുമാറിയെന്നും സ്ത്രീത്വത്തെ അപമാനിക്കും വിധം സംസാരിച്ചതായും ചൂണ്ടിക്കാട്ടിയാണ് യുവതി പോലീസിൽ പരാതി നൽകിയത്.

നടന്‍ തെറ്റ് സമ്മതിച്ചതായാണ് കല്‍പറ്റ പൊലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. ഫോണിലൂടെയുള്ള സംഭാഷണമായതിനാല്‍ സൈബർ തെളിവുകളടക്കം ശേഖരിച്ച് സ്ഥിരീകരിച്ചതിനുശേഷമാണ് നടനെതിരെ പരമാവധി ഒരു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തി കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.

By Athira Sreekumar

Digital Journalist at Woke Malayalam