Sun. Jan 12th, 2025
Nasriya nazim debut in Telugu

കൊച്ചി:

നടി നസ്രിയ നസിം തെലുങ്കിൽ അരങ്ങേറ്റത്തിനൊരുങ്ങുന്നു. നസ്രിയയുടെ  ആദ്യ തെലുങ്ക് ചിത്രത്തിൽ നായകനായെത്തുന്നത് നാനിയാണ്. നാനിയുടെ കരിയറിലെ 28-ാമത്തെ ചിത്രമാണിത്.

വിവേക് ആത്രേയയാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. നാനിയും വിവേക് ആത്രേയയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്. വളരെ വ്യത്യസ്തമായ ഒരു മ്യൂസിക്കൽ റൊമാന്റിക് കോമഡി ആയിരിക്കും സിനിമയെന്നാണ് സൂചന.

മൈത്രി മൂവി മേക്കേഴ്സ് നിർമിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററും പുറത്തിറങ്ങി. നാനിയും ചിത്രത്തിന്‍റെ പോസ്റ്റര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ ചിത്രത്തിന്‍റെ പേരോ മറ്റ് അഭിനേതാക്കളെ കുറിച്ചോ ഉള്ള വിവരങ്ങളോ ഇത് വരെ പുറത്തുവിട്ടിട്ടില്ല.

 

View this post on Instagram

 

A post shared by Nani (@nameisnani)

By Binsha Das

Digital Journalist at Woke Malayalam