Wed. Jan 22nd, 2025
ldf

കോഴിക്കോട്‌:

ജില്ലാപഞ്ചായത്തിലേക്കുള്ള എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സിപിഎം 15ഉം ജനതാദള്‍ നാലും സിപിഐ മൂന്നും സീറ്റുകളിലാണ്‌ മത്സരിക്കുക. എന്‍സിപി, ഐഎന്‍എല്‍, കേരള കോണ്‍ഗ്രസ്‌ എം എന്നീ പാര്‍ട്ടികള്‍ക്ക്‌ ഓരോ സീറ്റ്‌ ലഭിക്കും. നരിക്കുനി, ഓമശ്ശേരി, ഡിവിഷനുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കും.

കഴിഞ്ഞ തവണ യുഡിഎഫിനൊപ്പമുണ്ടായിരുന്ന ജനതാദളും കേരള കോണ്‍ഗ്രസ്‌ എമ്മും ഇത്തവണ എല്‍ഡിഎഫിനൊപ്പമായ സാഹചര്യത്തില്‍  അവര്‍ക്ക്‌ മതിയായ പ്രാതിനിധ്യം നല്‍കിയിട്ടുണ്ട്‌. അരിക്കുളം, പയ്യോളി, അഴിയൂര്‍, കട്ടിപ്പാറ എന്നിവിടങ്ങളില്‍ ജനതാദളിനും കോടഞ്ചേരി കേരള കോണ്‍ഗ്രസ്‌ എമ്മിനുമാണ്‌ നല്‍കിയിരിക്കുന്നത്‌.