Mon. Dec 23rd, 2024
Lewis Hamilton

തുര്‍ക്കി:

ഫോര്‍മുല വണ്ണിലെ ഇതിഹാസതാരം മെഴ്‌സിഡസിന്റെ ലൂയിസ് ഹാമില്‍ട്ടണ്‍ മൈക്കിള്‍ ഷൂമാക്കറുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ കച്ചമുറുക്കി തുര്‍ക്കിയിലേക്ക്. ഫോര്‍മുല വണ്ണിലെ ഏഴാം കിരീടം ലക്ഷ്യം വെച്ചാണ് ഹാമില്‍ട്ടണിന്‍റെ കുതിപ്പ്.

നിലവില്‍ ഫെരാരിയുടെ മൈക്കിള്‍ ഷൂമാക്കറാണ് ലോകത്തിൽ ഏറ്റവുമധികം കിരീടം നേടിയ എഫ് വണ്‍ ഡ്രൈവര്‍. എഴ് കിരീടങ്ങളാണ് അദ്ദേഹത്തിന് സ്വന്തമായുള്ളത്. തുര്‍ക്കി ഗ്രാൻഡ്പ്രീയിൽ ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ ഏഴാം കിരീടം നേടുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് ഹാമില്‍ട്ടണ്.

തുര്‍ക്കിയില്‍ തോറ്റാലും ഹാമില്‍ട്ടണൊപ്പമായിരിക്കും സീസണ്‍ വിജയം. രണ്ടാം സ്ഥാനത്തുള്ള വാള്‍ട്ടേരി ബോട്ടാസുമായി 85 പോയന്റുകളുടെ വ്യത്യാസമാണ് ഹാമില്‍ട്ടണുള്ളത്. അതുകൊണ്ട് തന്നെ സീസണ്‍ ഹാമില്‍ട്ടണിന്റെ പേരിലാകുകയും  മൈക്കിള്‍ ഷൂമാക്കര്‍ക്കൊപ്പം സ്ഥാനമുറപ്പിക്കുകയും ചെയ്യാം.

 

By Binsha Das

Digital Journalist at Woke Malayalam