Sun. Dec 22nd, 2024
vijay yesudas car accident

ആലപ്പുഴ:

ഗായകൻ വിജയ് യേശുദാസ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ആലപ്പുഴ തുറവൂരിലാണ് സംഭവം. ദേശീയ പാതയിൽ തുറവൂർ ജം​ഗ്ഷനിൽ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ആർക്കും പരുക്കില്ല.

ഇന്നലെ രാത്രി 11.30 ഓടെയാണ് അപകടം നടന്നത്. വിജയ് യേശുദാസ് ആണ് വാഹനം ഓടിച്ചിരുന്നത്. തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്ക് സുഹൃത്തുമായി കാറിൽ പോകുന്നതിനിടെ മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ രണ്ട് കാറുകളുടേയും മുൻഭാഗം തകർന്നു. കുത്തിയതോട് പൊലീസ് എത്തി വാഹനങ്ങൾ റോഡരികിലേക്ക് മാറ്റി.

By Binsha Das

Digital Journalist at Woke Malayalam