Mon. Dec 23rd, 2024
vigilance probe against PT Thomas MLA in money laundering case

 

തിരുവനന്തപുരം:

അഞ്ചുമന ഭൂമി കളളപ്പണ ഇടപാടിൽ തൃക്കാക്കര എംഎൽഎയും കോൺഗ്രസ് നേതാവുമായ പി ടി തോമസ് എംഎല്‍എക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. പ്രാഥമിക അന്വേഷണത്തിനാണ് വിജിലന്‍സ് വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇടപ്പള്ളി ഭൂമി വിഷയത്തിലെ വിവാദമായ കള്ളപ്പണ ഇടപാട് പി ടി തോമസിന്റെ സാന്നിധ്യത്തിലാണ് നടന്നതെന്നാണ് ആരോപണം. എറണാകുളം റോഞ്ച് എസ്.പിയുടെ കീഴിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം വിജിലന്‍സ് അന്വേഷണം പ്രതീക്ഷിച്ചിരുന്നതായി പി ടി തോമസ് എംഎല്‍എ പറഞ്ഞു.

പണമിടപാടിൽ പി ടി തോമസിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് ലഭിച്ച പരാതികകളുടെ അടിസ്ഥാനത്തിലാണ് നടപടി. എംഎല്‍എയ്ക്കെതിരെ പ്രാഥമിക അന്വേഷണത്തിന് സ്പീക്കറും അനുമതി നല്‍കിയിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam