Mon. Dec 23rd, 2024
Priyanca Radhakrishnan Minister of New Zealand
വെല്ലിങ്ടൺ:

മലയാളിയായ പ്രിയങ്ക രാധാകൃഷ്ണൻ ജസിന്‍ഡ ആര്‍ഡേന്‍ മന്ത്രിസഭയില്‍ അംഗമായി. എറണാകുളം പറവൂർ സ്വദേശിയായ പ്രിയങ്കയ്ക്ക് സാമൂഹിക, യുവജനക്ഷേമം, സന്നദ്ധ മേഖലകളുടെ ചുമതലയാണ് ലഭിച്ചിട്ടുള്ളത്. തൊഴില്‍ സഹമന്ത്രി ചുമതല കൂടി ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതാദ്യമായാണ് ന്യൂസീലന്‍ഡില്‍ ഒരു ഇന്ത്യക്കാരി മന്ത്രിയാവുന്നത്. രണ്ടാം വട്ടം എംപിയാവുന്ന വ്യക്തിക്ക് മൂന്ന് വകുപ്പുകളുടെ മന്ത്രിസ്ഥാനവും മറ്റൊരു വകുപ്പിന്റെ സഹമന്ത്രിസ്ഥാനവും ലഭിക്കുന്നത് വലിയ നേട്ടം തന്നെയാണ്.

കഴിഞ്ഞ മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന ജെന്നി സെയില്‍സയുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്നു പ്രിയങ്ക രാധാകൃഷ്ണന്‍. ലേബര്‍ പാര്‍ട്ടി സര്‍ക്കാരിന്റെ രണ്ടാമത്തെ ടേമില്‍ അസിസ്റ്റന്റ് സ്പീക്കര്‍ പദവിയും വഹിച്ചിരുന്നു. 2019ൽ ന്യൂസിലാൻഡ് പ്രധാനമന്ത്രിയായ ജസിന്‍ഡ ആര്‍ഡേന്‍ അന്ന് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പ്രിയങ്കയ്ക്ക് ഒപ്പം എത്തി മലയാളികൾക്ക് ഓണം ആശംസകൾ നേർന്നത് വലിയ തരംഗമായിരുന്നു.

https://www.youtube.com/watch?v=Ub4QbTf8PQ8

 

പറവൂർ മാടവനപ്പറമ്പ് രാമൻ രാധാകൃഷ്ണൻ – ഉഷ ദമ്പതികളുടെ മകളായ പ്രിയങ്ക 14 വർഷമായി ലേബർ പാർട്ടി പ്രവർത്തകയാണ്. കുട്ടിക്കാലത്തു സിംഗപ്പൂരിലേക്കു താമസം മാറിയ പ്രിയങ്ക വെല്ലിങ്ടൻ സർവകലാശാലയിൽ നിന്നു ഡവലപ്മെന്റൽ  സ്റ്റഡീസിൽ ബിരുദാനന്തര ബിരുദം നേടാനാണു ന്യൂസീലൻഡിലെത്തിയത്. ക്രൈസ്റ്റ് ചർച്ച് സ്വദേശിയും ഐടി ജീവനക്കാരനുമായ റിച്ചാർഡ്സണാണു പ്രിയങ്കയുടെ ജീവിതപങ്കാളി.

By Arya MR