Mon. Dec 23rd, 2024
ചെന്നൈ:

തമിഴ്‌നാട്‌ കൃഷിമന്ത്രി ആര്‍. ദൊരൈക്കണ്ണ്‌ (72) അന്തരിച്ചു. ശനിയാഴ്‌ച രാത്രി വൈകിയായിരുന്നു അന്ത്യം. ഒക്‌റ്റോബര്‍ 13ന്‌ കൊവിഡ്‌ സ്ഥിരീകരിച്ചിരുന്നു. തഞ്ചാവൂരിലെ പാപനാശത്തു നിന്നുള്ള നിയമസഭാംഗമായിരുന്നു.

പാപനാശത്ത്‌ ഹാട്രിക്‌ വിജയം നേടിയ ദൊരൈക്കണ്ണ്‌ ജയലളിത മന്ത്രിസഭയിലാണ്‌ ആദ്യം അംഗമാകുന്നത്‌. ജയലളിതയുടെ മരണത്തെ തുടര്‍ന്നു വന്ന എടപ്പാടി പളനിസ്വാമി മന്ത്രിസഭയിലും അദ്ദേഹത്തെ അതേ വകുപ്പില്‍ നിലനിര്‍ത്തി. മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി ശനിയാഴ്‌ച അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.

ലാളിത്യം, വിനയം, സത്യസന്ധത, ഭരണപാടവം എന്നിവയായിരുന്നു ദൊരൈക്കണ്ണിന്റെ കൈമുതലെന്നും കാര്‍ഷികസമൂഹത്തിനു വേണ്ടി സമര്‍പ്പിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെന്നും തമിഴ്‌നാട്‌ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്‌ അനുസ്‌മരിച്ചു.

ബന്‍വാരിലാല്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ സംസ്ഥാനത്ത്‌ കോവിഡ്‌ ബാധിതരായിട്ടുണ്ട്‌. തമിഴ്‌നാട്ടില്‍ 7.2 ലക്ഷം പേര്‍ കൊവിഡ്‌ ബാധിതരാണ്‌.