Sun. Feb 23rd, 2025
simbhu's new look and old look

ചെന്നെെ:

സിനിമാ താരങ്ങളുടെ പുതിയ ലുക്കുകള്‍ പലപ്പോഴും സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാകാറുണ്ട്. നടന്‍ പൃഥ്വിരാജ് ആട്ജീവിതം എന്ന സിനിമയ്ക്ക് വേണ്ടി എടുത്ത കഠിനാധ്വാനവും മേക്ക് ഓവറും വളരെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇപ്പോള്‍ നടന്‍  സിമ്പുവിന്‍റെ പുതിയ ലുക്കും ഡെഡിക്കേഷനുമാണ് സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാകുന്നത്.

സുശീന്ദ്രന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ഈശ്വരൻ’ എന്ന ചിത്രത്തിനുവേണ്ടി 30 കിലോ ഭാരമാണ് സിലമ്പരശന്‍ കുറച്ചത്. കൊവിഡിനെ തുടര്‍ന്നുള്ള ലോക്ഡൗണ്‍ സമയത്ത് സിമ്പുവിന്‍റെ ഭാരം 101 കിലോ ആയിരുന്നു. ഭാരം കുറയ്ക്കാനായി സെലിബ്രിറ്റി ഫിറ്റ്നസ് പരിശീലകനായ സന്ദീപ് രാജിന്റെ കീഴിലായിരുന്നു സിമ്പുവിന്റെ പരിശീലനം.


സിമ്പുവും അദ്ദേഹത്തിന്‍റെ ഇളയ സഹോദരി ഇലാക്കിയയുമാണ് പുതിയ ലുക്ക് ആരാധകരുമായി പങ്കുവെച്ചത്. കഠിനാധ്വാനവും സമർപ്പണ മനോഭാവവുമാണ് ശരീരഭാരം കുറഞ്ഞത് പിന്നിലെന്ന് ഇലാക്കിയ ട്വീറ്റ് ചെയ്തു.  ഫിറ്റ്നെസ് ട്രെയിനര്‍ക്കും തനിക്ക് എല്ലാ പിന്തുണയും നല്‍കുന്ന ആരധകര്‍ക്കും സിമ്പു ഫെയ്സ്ബുക്കിലൂടെ നന്ദി അറിയിച്ചു.

 

 

By Binsha Das

Digital Journalist at Woke Malayalam