കാലടി:
ഡൽഹിയിൽ നടന്ന ഒമ്പതാമത് ഹ്രസ്വചിത്ര മത്സരത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ഒരു മലയാളിയെ ആയിരുന്നു.
അവറാൻ എന്ന ചിത്രത്തിലൂടെ അയ്യമ്പുഴ സ്വദേശിയും മിമിക്രി കലാകാരനുമായ സിക്ക് സജീവായിരുന്നു ആ നേട്ടം കെെവരിച്ചത്. എന്നാല്‍, ഈ വിവരം അധികമാരും അറിഞ്ഞിട്ടില്ലയെന്നതാണ് വാസ്തവം. മുഖ്യധാര മാധ്യമങ്ങളൊന്നും അത്ര കാര്യമായി ഈ വാര്‍ത്തയെടുത്തില്ലയെന്നാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ആരോപണം. ഇപ്പോള്‍ ഇദ്ദേഹത്തെ കാര്യമായി ഗൗനിക്കാത്തതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു ഫെയ്സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
ഡി കെ ദിലീപ് എന്നയാള്‍ എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റാണ് വെെറലാകുന്നത്. അല്‍പ്പം ആക്ഷേപ ഹാസ്യത്തോടെയാണ് പോസ്റ്റ്. ” ഇയാൾ ഒരു വലിയ തെറ്റ് ചെയ്തു. സ്വര്‍ണ്ണംകടത്തിയില്ല ആരെയും മാനഭംഗംപ്പെടുത്തിയുമില്ല. അതുകൊണ്ട് അവാര്‍ഡ് കിട്ടിയതും ആരും അറിഞ്ഞില്ലയെന്നാണ് പരിഹാസം”.
ഇയാൾ ഒരു വലിയ തെറ്റ് ചെയ്തു….
പേര് സിക്ക് സജീവ്…
ഇയാൾ സ്വർണ്ണം കടത്തിയില്ല, ഒരാളെയും മാനഭംഗം ചെയ്തില്ല,
രാജ്യ ദ്രോഹ കുറ്റം ചെയ്തില്ല… പകരം അവറാൻ എന്ന സിനിമയിൽ അഭിനയിച്ച് നാഷണൽ ലെവലിൽ ഒരു അവാർഡ് വാങ്ങി…. അത് വലിയ തെറ്റ് ആയിപോയി…
ഇവുടുത്തെ ചാനൽ റിപ്പോർട്ട്ർ മ്മാര് ആരും അറിഞ്ഞില്ലന്നു തോന്നുന്നു… കഷ്ട്ടം…….. പണ്ട് ജൂറിയെ നാട്ടുകാർ കുറ്റം പറഞ്ഞിരുന്നു … ഇപ്പൊ ജൂറി കറക്ട് ആയി……..
ഇത് അർഹിക്കുന്ന കൂലി ആണ് അളിയാ all the best
76 രാജ്യങ്ങളിൽനിന്നുള്ള ചിത്രങ്ങൾ മാറ്റുരച്ച മത്സരത്തിലാണ് അയ്യമ്പുഴ സ്വദേശി ജിജോ മാണിക്യത്തൻ നിർമിച്ച് ഷൈജു ചിറയത്ത് സംവിധാനം ചെയ്ത അവറാൻ എന്ന ഏക മലയാളചിത്രം തെരഞ്ഞെടുക്കപ്പെട്ടത്. കൊവിഡ് കാലത്ത് വളരെയധികം പരിമിതികളിൽനിന്ന് നിന്നായിരുന്നു ചിത്രം ഒരുക്കിയത്.