Sat. Jan 18th, 2025
കോഴിക്കോട്:

കക്കാടം പൊയില്‍ വാളംതോട് കുരിശുമലയില്‍ വിനോദസഞ്ചാരത്തിനെത്തിയ  യുവാക്കൾ കുരിശിനെ അധിക്ഷേപിച്ചു എന്ന വിവാദത്തെ തുടർന്ന് ക്രിസ്തീയ സംഘടനകളുടെ നേതൃത്വത്തിൽ കാവൽ സമരം. താമരശ്ശേരി രൂപതാ അധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലാണ് കുരിശുമലയിൽ നടന്ന കാവൽ സമരം ഉദ്ഘാടനം ചെയ്തത്. കെസിവൈഎം താമരശ്ശേരി രൂപത കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം.

വിനോദസഞ്ചാരത്തിനെത്തിയ യുവാക്കൾ കുരിശിൽ കയറി ഇരിക്കുന്നതും, കുരിശിന് ചുറ്റും യുവാക്കൾ നൃത്തം വെക്കുന്ന ദൃശ്യവും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.  ഇതാണ് ക്രിസ്തീയ സംഘടനകളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.

സംഭവത്തെ തുടർന്ന് സോഷ്യൽ മീഡിയകളിലും പ്രതിഷേധം ഉയരുന്നുണ്ട്. എന്നാൽ, പ്രദേശത്തെ സാമൂഹിക രാഷ്ട്രീയ അന്തരീക്ഷം തകർക്കാൻ ഉറവിടം അറിയാത്ത ചിത്രങ്ങളും കക്കാടംപൊയിലെ ദൃശ്യങ്ങൾ എന്ന പേരിൽ പ്രചരിപ്പിക്കുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്.

By Arya MR