Mon. Dec 23rd, 2024
 ഹൈദരാബാദ്:

തെലങ്കാനയിലെ ദുബ്ബക്കയിൽ ബിജെപി സ്ഥാനാർത്ഥിയുടെ ബന്ധുവിന്റെ വീട്ടിൽ നിന്ന് പോലീസ് 18.67 ലക്ഷം രൂപ പിടിച്ചെടുത്തു. വരുന്ന ഉപതിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ വിതരണം ചെയ്യാൻ എത്തിച്ച പണമാണിതെന്നാണ് പോലീസ് കരുതുന്നത്. എന്നാൽ കാശുമായി പുറത്തിറങ്ങിയ പോലീസ് ഉദ്യോഗസ്ഥരിൽ നിന്നും 12.80 ലക്ഷം രൂപ ബിജെപി പ്രവർത്തകർ തട്ടിപ്പറിച്ചുകൊണ്ട് ഓടി.

ഇതിന്റെ ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ബിജെപി സ്ഥാനാർത്ഥി രഘുനന്ദൻ റാവുവിനെതിരെ അന്വേഷണം തുടരുമെന്ന് പോലീസ് അറിയിച്ചു. അതേസമയം, ഇത് തോൽവി ഭയമുള്ള സർക്കാർ വേട്ടയാടലാണെന്നാണ് ബിജെപിയുടെ പ്രതികരണം.

By Arya MR