Sat. Jan 18th, 2025

കൊച്ചി:

‘പ്രേമം’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയയായ നടിയാണ് അനുപമ പരമേശ്വരന്‍.  പിന്നീട് തമിഴ് തെലുങ്ക് ചിത്രങ്ങളില്‍ സജീവമായ നടി ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി നിര്‍മിച്ച ‘മണിയറയിലെ അശോകൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളത്തിലേക്ക് തിരിച്ചെത്തിയത്.  അനുപമ പരമേശ്വരന്‍  ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോയും അടിക്കുറിപ്പുമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ താരത്തെ ശ്രദ്ധേയയാക്കുന്നത്.

പുറംതിരിഞ്ഞിരിക്കുന്ന ഒരു ചിത്രമാണ് അനുപമ പങ്കുവച്ചിരിക്കുന്നത്. ‘അവളുടെ ചുരുണ്ട മുടി അവളുടെ അഴകളവുകളെ മറക്കാന്‍ പ്രേരിപ്പിക്കുന്നതാണ് പ്രണയം’ എന്ന കുറിപ്പോടെയായിരുന്നു പുറം തിരിഞ്ഞുള്ള ചിത്രം നടി പങ്കുവെച്ചത്. ഇത്തരം ഫോട്ടോകള്‍ പോസ്റ്റ് ചെയ്യരുതെന്ന് പറഞ്ഞ ആരാധകര്‍ക്ക് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്. “എന്റെ കൈകാലുകൾ നിങ്ങളെ അസ്വസ്ഥരാക്കുന്നുവെങ്കിൽ സഹോദരീസഹോദരന്മാരെ അകന്നു നിൽക്കൂ” എന്നായിരുന്നു അനുപമയുടെ മറുപടി.

 

View this post on Instagram

 

Love is when her curls make you forget her curves ♾ PS : if my legs and arms worries you… pls stay away brothers and sisters 😬

A post shared by Anupama Parameswaran (@anupamaparameswaran96) on

ഈയടുത്ത് അനശ്വര രാജന്‍ മോഡേണ്‍ ലുക്കിലുള്ള ഫോട്ടോ പങ്കുവെച്ചതിന് വളരെ വലിയ രീതിയിലുള്ള സെെബര്‍ ആക്രമണമായിരുന്നു നേരിട്ടത്. കാലുകള്‍ കാണിച്ചതായിരുന്നു അനശ്വര ചെയ്ത തെറ്റ്. പിന്നീട് അനശ്വരയ്ക്ക് പിന്തുണയുമായി #wehaveLegs എന്ന ക്യാമ്പെയിന്‍ ചര്‍ച്ചയായിരുന്നു.

 

By Binsha Das

Digital Journalist at Woke Malayalam