Mon. Dec 23rd, 2024
കൊച്ചി:

ദുര്‍ഗാദേവിയെ അപമാനിച്ച് ഫോട്ടോ ഷൂട്ട് നടത്തിയെന്ന ഹിന്ദു ഐക്യവേദിയുടെ പരാതിയില്‍ യുവതിക്കെതിരെ കേസ്. ആലുവ സ്വദേശിനിയായ ദിയ ജോണ്‍ എന്ന ഫൊട്ടോഗ്രഫർക്കെതിരെയാണ് കേസ്.നവരാത്രിയോടനുബന്ധിച്ചായിരുന്നു ഫോട്ടോഷൂട്ട്. ആതിരയെന്ന മോഡലിനെ വെച്ച് ദിയയാണ് ഫോട്ടോഷൂട്ട് നടത്തിയത് . മോഡലിനെതിരെ കേസ് എടുക്കേണ്ട ആവശ്യം ഉണ്ടോയെന്ന് പരിശോധിച്ചശേഷം തീരുമാനിക്കുമെന്ന് പോലീസ് അധികൃതർ  അറിയിച്ചു.6 ഫോട്ടോകളാണ് ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമായി പോസ്റ്റ് ചെയ്തിട്ടുള്ളത്.ആ ഫോട്ടോകളിൽ ചിലതിൽ മടിയിൽ മദ്യവും കഞ്ചാവും വച്ചിരിക്കുന്ന തരത്തിൽ ദുർഗ ദേവിയെ ചിത്രീകരിച്ചു എന്നാണു പരാതി.

photoshoot

അതേസമയം നവരാത്രി തീമിൽ ചെയ്ത ഫോട്ടോ ഷൂട്ട് വിശ്വാസികളെ വേദനിപ്പിച്ചത് മനസിലാക്കുന്നെന്നും നിർവ്യാജം ഖേദിക്കുന്നുവെന്നും ഏതെങ്കിലും മതത്തെ വേദനിപ്പിക്കണം എന്ന ഉദ്ദേശത്തോടെയായിരുന്നില്ല ചിത്രങ്ങൾ പോസ്റ്റ് ചെയ്തതെന്നും യുവതി ഫേസ്ബുക്ക്  കുറിപ്പിലൂടെ  അറിയിച്ചു.നവരാത്രിയോട് അനുബന്ധിച്ച് സമൂഹമാധ്യമത്തിൽ പ്രസിദ്ധീകരിച്ച ചിത്രത്തിനെതിരെ കടുത്ത ആക്രമണമാണ് ഉണ്ടായിട്ടുള്ളത്. പരാതി ഉയർന്നതോടെ പേജിൽനിന്ന് ചിത്രങ്ങൾ നീക്കിയിട്ടുണ്ട്.

photoshoot