Sun. Nov 17th, 2024

 

ഡൽഹി:

ജാർഖണ്ഡിൽ കൽക്കരി ബ്ലോക്ക് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുയർന്ന അഴിമതി കേസിൽ മുൻ കേന്ദ്രമന്ത്രി ദിലീപ് റായിക്ക് മൂന്നുവർഷം തടവ് ശിക്ഷ. അടൽ ബിഹാരി വാജ്‌പേയ് മന്ത്രിസഭയിലെ കൽക്കരി വകുപ്പ് സഹമന്ത്രിയായിരുന്ന കാലത്ത് നടന്ന അഴിമതി കേസിലാണ് ഇപ്പോൾ സിബിഐ കോടതിയുടെ വിധി വന്നിരിക്കുന്നത്. ക്രിമിനൽ ഗൂഢാലോചന ഉൾപ്പടെയുളള കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

1999ൽ ജാര്‍ഖണ്ഡിലെ ഗിരിധിയിലെ ബ്രഹ്മദിയ കല്‍ക്കരി ബ്ലോക്ക് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് അഴിമതി ആരോപണം ഉയരുന്നത്. ദിലീപ് റായി കൂടാതെ കല്‍ക്കരി മന്ത്രാലയം ഉദ്യോഗസ്ഥരായിരുന്ന പ്രദീപ് കുമാര്‍ ബാനര്‍ജി, നിത്യ നന്ദ് ഗൗതം എന്നിവരേയും മൂന്ന് വർഷം തടവിന് ശിക്ഷിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam