Mon. Dec 23rd, 2024

ബുലന്ദ്ഷര്‍:

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷര്‍ ജില്ലയില്‍വച്ച് തന്റെ വാഹന വ്യൂഹത്തിനുനേരെ വെടിവെപ്പ് ഉണ്ടായതായി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. അദ്ദേഹം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഉത്തര്‍പ്രദേശില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഭീം ആര്‍മി അരങ്ങേറ്റം കുറിക്കാനിരിക്കെയാണ് സംഭവം എന്നതും ശ്രദ്ധേയമാണ്. ഭീം ആര്‍മിയുടെ സാന്നിധ്യം മറ്റുപാര്‍ട്ടികളെ ഭയപ്പെടുത്തുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഭയംമൂലം ഉറക്കം നഷ്ടപ്പെട്ടവരാണ് തന്റെ വാഹന വ്യൂഹത്തിനുനേരെ വെടിവെച്ചതെന്നും അദ്ദേഹം പറയുന്നു. ഭയം വിതക്കാനാണ്​ അവരുടെ ശ്രമം. എന്നാൽ ഇതിന്​ കീഴടങ്ങില്ലെന്ന്​ ചന്ദ്രശേഖർ ആസാദ് പറഞ്ഞു.

ബുലന്ദ്ഷറില്‍ ഭീം ആര്‍മി സ്ഥാനാര്‍ഥി ഹസി യാമീന്റെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രചാരണത്തിന് തുടക്കം കുറിക്കാനാണ് ആസാദ് തീരുമാനിച്ചിരുന്നത്.

 

By Binsha Das

Digital Journalist at Woke Malayalam