Fri. Nov 22nd, 2024
വാഷിങ്ടണ്‍ ഡിസി:

 
യു എസ്സിലെ റസ്റ്റോറന്റിൽ വംശീയ വിവേചനത്തിന് തന്റെ കുടുംബം ​ഇരയായെന്ന പരാതിയുമായി ആദിത്യ ബിർള ഗ്രൂപ്പ്​ ചെയർമാൻ കുമാർ മംഗലം ബിർളയുടെ മകൾ അനന്യ ബിർള. കാലിഫോർണിയയിലെ ഇറ്റാലിയൻ-അമേരിക്കൻ റസ്റ്റോറന്റിലാണ് ദുരനുഭവമുണ്ടായതെന്ന് ട്വിറ്ററിലൂടെയാണ്​ അനന്യ വെളിപ്പെടുത്തിയത്. ‘സ്കോപ റസ്റ്റോറന്റില്‍’ നിന്നാണ് തന്നെയും തന്റെ കുടുംബത്തെയും പുറത്താക്കിയതെന്ന് അനന്യ വ്യക്തമാക്കി.

“വംശീയയവാദികളാണവർ. എന്നെയും എന്റെ കുടുംബത്തെയും അവര്‍ പുറത്താക്കുകയായിരുന്നു. മൂന്ന്​ മണിക്കൂറോളം റസ്റ്റോറന്റിൽ കാത്തിരുന്നു. വെയിറ്ററായ ജോഷ്വ സിൽവർമാൻ മോശമായാണ്​ അമ്മയോട്​ പെരുമാറിയത്. ഉപയോക്​താവിനോട്​ ഇങ്ങനെയാണോ​ പെരുമാറേണ്ടത്​. ഇത്​ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും, വളരെയധികം വിഷമമുണ്ടെന്നും”-അനന്യ ട്വീറ്റ്​ ചെയ്​തു. പ്രമുഖ ഷെഫ്​ അന്‍റോണിയ ലോഫാസോയിയുടെ ഉടമസ്ഥതയിലുള്ള റസ്റ്റോറന്റ് ആണിത്. ​

സംഭവം വളരെ ഞെട്ടലുണ്ടാക്കുന്നുവെന്നും ആരോടും ഇങ്ങനെ ഇനി ഒരിക്കലും പെരുമാറരുതെന്നും നീരജ ബിര്‍ള ഈ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് ട്വിറ്ററില്‍ കുറിച്ചു.

By Binsha Das

Digital Journalist at Woke Malayalam