Wed. Jan 22nd, 2025
ഡൽഹി:

നെഞ്ചുവേദനയെ തുടർന്ന് ആന്‍ജിയോപ്ലാസ്റ്റിക് വിധേയനായ ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവ് ആശുപത്രി വിട്ടു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക് വിധേയനായ താരം രണ്ടു ദിവസത്തെ ചികിത്സക്ക് ശേഷമാണ് ആശുപത്രി വിട്ടത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇന്ത്യന്‍ ടീം മുന്‍ നായകനെ ഹൃദയാഘാതത്തെതുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തുടർന്ന് അറുപത്തൊന്നുകാരനായ കപിലിനെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. വൈകാതെ തന്നെ കപിലിന് ദൈനംദിന പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ കഴിയുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.