Thu. Jan 23rd, 2025
തിരുവനന്തപുരം:

കൊവിഡ് പ്രോട്ടോക്കോൾ മറയാക്കി ബി.ടെക്ക് പരീക്ഷയിൽ കൂട്ട കോപ്പിയടി. ക്രമക്കേട് കണ്ടെത്തിയതോടെ ഇന്നലെ നടന്ന ബി.ടെക്ക് പരീക്ഷ റദ്ദാക്കി. അഞ്ച് കോളജുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. പരീക്ഷ ഹാളിൽ രഹസ്യമായി മൊബൈൽ വഴിയാണ് കോപ്പിയടി നടത്തിയത്.

കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം ഇൻവിജിലേറ്റർമാർ ശാരീരിക അകലം പാലിച്ച സാഹചര്യം മുതലെടുത്താണ് വിദ്യാർത്ഥികൾ ക്രമക്കേട് നടത്തിയത്. ബി ടെക് മൂന്നാം സെമസ്റ്റര്‍ കണക്ക് സപ്ലിമെന്‍ററി പരീക്ഷയിലാണ് ക്രമക്കേട് കണ്ടെത്തിയത്. വാട്സ്ആപ്പ് ഗ്രൂപ്പ്‌ വഴി ഉത്തരം കൈമാറുകയായിരുന്നു.

By Arya MR