Sun. Dec 22nd, 2024
കൊച്ചി:

 
സ്വവർഗ വിവാഹ ബന്ധങ്ങള്‍ക്ക് നിയമ പരിരക്ഷ വേണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത വാർത്തകൾ ശരിയല്ലെന്ന് കേരള കത്തോലിക്ക മെത്രാൻ സമിതി (Kerala Catholic Bishops’Council – കെസിബിസി.) ‘ഫ്രാൻസിസ്കോ’ എന്ന ഡോക്യുമെന്ററിയിലാണ് എൽജിബിടി വ്യക്തിത്വങ്ങളും ദൈവത്തിന്റെ മക്കളാണെന്നും അവർക്കും കുടുംബത്തിന് അവകാശമുണ്ടെന്നും മാർപ്പാപ്പ പ്രഖ്യാപിച്ചത്. എന്നാൽ സ്വവർഗ ബന്ധത്തിൽ ഏർപ്പെടുന്നവർക്ക് കുടുംബത്തിന് തുല്യമായ നിയമപരിരക്ഷയുണ്ടെന്ന് മാർപ്പാപ്പ പറഞ്ഞിട്ടില്ലെന്നും ഇവരുടെ കൂടിത്താമസത്തെ വിവാഹമായി കത്തോലിക്ക സഭ കാണുന്നില്ലെന്നും കെസിബിസി പറഞ്ഞു.