Thu. Jan 23rd, 2025

കോഴിക്കോട്:

അഴീക്കോട് പ്ലസ് ടു കോഴക്കേസിൽ ഇഡിയുടെ അന്വേഷണം പുരോഗമിക്കവെ കെ എം ഷാജി എംഎൽഎയുടെ വീട്ടില്‍ കോഴിക്കോട് നഗരസഭാ ഉദ്യോഗസ്ഥർ പരിശോധന നടത്തി.  എൻഫോഴ്സ്മെൻെറ് ഡയറക്ടറേറ്റി​ന്‍റെ നിര്‍ദേശപ്രകാരം നഗരസഭാ ഉദ്യോഗസ്ഥർ എം.എൽ.എയുടെ വീടും സ്ഥലവും അളന്ന് തിട്ടപ്പെടുത്തുകയും ചെയ്തു. കോഴിക്കോട്​ മലാപ്പറമ്പിലുള്ള വീടും സ്ഥലവുമാണ് അളന്നത്​.

അതേസമയം, കോഴക്കേസിൽ കെ എം ഷാജി എംഎൽഎയെ ഇഡി നവംബര്‍ 10ന് ചോദ്യം ചെയ്യും. ഇന്നലെ കെ എം ഷാജി ഉള്‍പ്പെടെ 30ലധികം പേർക്കു ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു.

പ്ലസ്ടു കോഴ്സ് അനുവദിക്കാനായി കെഎം ഷാജി എംഎൽഎ അഴീക്കോട് സ്കൂൾ മാനേജ്മെന്റിൽ നിന്നും 25 ലക്ഷം കോഴവാങ്ങിയെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായെന്നാണ് വിജിലൻസ് എഫ്ഐആറില്‍ പറയുന്നത്. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസി‍ഡന്റ് പത്മനാഭനാണ് കെഎം ഷാജിക്കെതിരെ പരാതി നല്‍കിയിരുന്നത്. എംഎൽഎയ്ക്കെതിരെ വിശദമായ അന്വേഷണം വേണമെന്നും വിജിലൻസ് തലശ്ശേരി കോടതിയിൽ സമർപ്പിച്ച എഫ്ഐആറില്‍ വ്യക്തമാക്കിയിരുന്നു.

By Binsha Das

Digital Journalist at Woke Malayalam