Mon. Dec 23rd, 2024
നജാഫാബാദ്:

 
ശിരോവസ്ത്രം ധരിക്കാഞ്ഞതിന്റെ പേരിൽ യുവതി അറസ്റ്റിൽ. ശിരോവസ്ത്രം ധരിക്കാതെ സൈക്കിളിൽ യാത്ര ചെയ്യുന്നതായി ഒരു വീഡിയോയിൽ കണ്ടതിനെത്തുടർന്ന് യുവതി ശിരോവസ്ത്രത്തിനെ അപമാനിച്ചു എന്നു ചൂണ്ടിക്കാണ്ടിക്കൊണ്ട് ഇറാൻ പോലീസ് അറസ്റ്റുചെയ്തു. ഇറാനിലെ നജാഫാബാദ് എന്ന സ്ഥലത്താണ് സംഭവം.

തിങ്കളാഴ്ച സോഷ്യൽ മീഡിയ നെറ്റ്‌വർക്കുകളിൽ പ്രചരിക്കപ്പെട്ട, ഒരു മൊബൈൽ ഫോണിൽ ചിത്രീകരിക്കപ്പെട്ട ഒരു ഹ്രസ്വ വീഡിയോയിൽ ഒരു പള്ളിക്ക് മുന്നിൽ ശിരോവസ്ത്രം ധരിക്കാതെ ഒരു സ്ത്രീ സൈക്ലിംഗ് ചെയ്യുന്നതായിട്ടാണ് കാണിക്കുന്നത്.

1979 ലെ വിപ്ലവത്തിനുശേഷം ഇറാനിൽ പ്രാബല്യത്തിൽ വന്ന ഇസ്ലാമിക നിയമപ്രകാരം, സ്ത്രീകൾ തലയും കഴുത്തും മറയ്ക്കുന്ന ഒരു ശിരോവസ്ത്രം (hijab -ഹിജാബ്) ധരിക്കണമെന്നാണ്.

എന്നാൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, ഇറാനിലെ പല സ്ഥലങ്ങളിലും, പ്രത്യേകിച്ച് ടെഹ്‌റാനിലും മറ്റ് പ്രധാന നഗരങ്ങളിലും പല സ്ത്രീകളും തങ്ങളുടെ മൂടുപടങ്ങൾ ഉപേക്ഷിച്ച് നടക്കാൻ തുടങ്ങിയിട്ടുണ്ട്.