Thu. Jan 23rd, 2025
ഡൽഹി:

അക്ഷയ് കുമാറിന്റെ ‘ലക്ഷ്മി ബോംബ്’ എന്ന ചിത്രത്തിനെതിരെ ഹിന്ദുസംഘടനകൾ രംഗത്ത്. ഹിന്ദു ദേവതകളെ അപമാനിക്കുന്ന തരത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ഹിന്ദു സേന ആരോപിക്കുന്നത്. മതവികാരം വ്രണപ്പെടുത്തുന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹിന്ദു സേന കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്‍ദേകറിന് പരാതി നൽകി.

ഹിന്ദു ദേവതയെ അപമാനിച്ചു, ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു തുടങ്ങിയ തുടങ്ങിയ ആരോപണങ്ങളാണ് ഹിന്ദുസേന ചിത്രത്തിനെതിരെ ഉന്നയിക്കുന്നത്. ചിത്രത്തില്‍ അക്ഷയ് കുമാറിന്‍റെ കഥാപാത്രത്തിന്‍റെ പേര് ആസിഫ്. നായിക കിയാര അദ്വാനിയുടെ പേര് പ്രിയ എന്നുമാണ്. ഇതാണ് ചിത്രം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിക്കാൻ കാരണം.

By Arya MR