Mon. Dec 23rd, 2024
കൊച്ചി:

പാലത്തായി പീഡന കേസിൽ പുതിയ അന്വേഷണ സംഘത്തെ നിയമിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പുതിയ അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിൽ പറയുന്നു. നിലവിലെ അന്വേഷണ സംഘത്തിലുള്ള ഉദ്യോഗസ്ഥരെ പുതിയ സംഘത്തിൽ ഉൾപ്പെടുത്തരുതെന്നും പുതിയ സംഘത്തെ രണ്ടാഴ്ചയ്ക്കകം രൂപീകരിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ അമ്മയുടെ ഹർജിയിലാണ് കോടതി ഉത്തരവ് വന്നിരിക്കുന്നത്. പുതിയ അന്വേഷണ സംഘം വേണമെന്ന ആവശ്യത്തെ സർക്കാർ എതിർത്തില്ല. ഐജി ശ്രീജിത്തിനെ മാറ്റി മേൽനോട്ട ചുമതല ഐജി റാങ്കിലുള്ള മറ്റൊരു ഓഫീസർക്ക് കൈമാറണം. ഏത് ടീം അന്വേഷിക്കുന്നതിലും എതിർപ്പില്ലെന്നായിരുന്നു സർക്കാർ നിലപാട്. പെൺകുട്ടിയ്‌ക്കൊപ്പമാണ് തങ്ങളെന്ന് സർക്കാർ ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കി.

By Arya MR