Mon. Dec 23rd, 2024
തിരുവനന്തപുരം:

2019ലെ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ട് മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് നേടി. മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള ബഹുമതിയും ലിജോയ്ക്കു (ജെല്ലിക്കെട്ട്) ലഭിക്കും. ഗീതു മോഹന്‍ദാസ് ആണ് മികച്ച സംവിധായക (മൂത്തോന്‍). മികച്ച തിരക്കഥാകൃത്ത് സജിന്‍ ബാബു (ബിരിയാണി). മൂത്തോനിലെ അഭിനയത്തിലൂടെ നിവിന്‍ പോളി മികച്ച നടനായി. മികച്ച നടി മഞ്ജു വാര്യര്‍ (പ്രതി പൂവന്‍കോഴി).

സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്രരത്‌നം പുരസ്‌കാരം മുതിര്‍ന്ന സംവിധായകന്‍ ഹരിഹരന് നല്‍കും. നാല്പതിലേറെ വര്‍ഷങ്ങളായി ദക്ഷിണേന്ത്യന്‍ സിനിമയില്‍ അനനുകരണീയമായ അഭിനയശൈലിയിലൂടെ താരപ്രഭാവനം നിലനിര്‍ത്തുന്ന മമ്മൂട്ടിക്ക് ക്രിട്ടിക്സ് റൂബി ജൂബിലി അവാര്‍ഡ് സമ്മാനിക്കും.

കിലുക്കം, ഒരു മറവത്തൂര്‍ക്കനവ്, തുടങ്ങി 41 വരെയുള്ള ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച ഛായാഗ്രാഹകന്‍ എസ്. കുമാര്‍, സംവിധായകനും കലാസംവിധായകനുമായ നേമം പുഷ്പരാജ്, നടി സേതുലക്ഷ്മി, നാന ഫോട്ടോഗ്രാഫര്‍ കൊല്ലം മോഹന്‍ എന്നിവര്‍ക്കാണ് ചലച്ചിത്രപ്രതിഭാ പുരസ്‌കാരം.

അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ.ജോര്‍ജ്ജ് ഓണക്കൂറാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. തേക്കിന്‍കാട് ജോസഫ് ബാലന്‍, തിരുമല ഡോ.അരവിന്ദന്‍ വല്ലച്ചിറ, പ്രൊഫ: ജോസഫ് മാത്യു പാലാ, എ. ചന്ദ്രശേഖര്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍. നാല്‍പതു ചിത്രങ്ങളായിരുന്നു ജൂറിയുടെ പരിഗണനയിലെത്തിയത്.

മറ്റ് പുരസ്‌കാരങ്ങള്‍

മികച്ച തിരക്കഥാകൃത്ത്: സജിന്‍ ബാബു (ബിരിയാണി)

മികച്ച രണ്ടാമത്തെ ചിത്രം: വാസന്തി (നിര്‍മാണം സിജു വില്‍സണ്‍)

മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകന്‍: റഹ്മാന്‍ ബ്രദേഴ്സ് (വാസന്തി)

മികച്ച സഹനടന്‍: വിനീത് ശ്രീനിവാസന്‍ (തണ്ണീര്‍മത്തന്‍ ദിനങ്ങള്‍),

ചെമ്പന്‍ വിനോദ് (ജെല്ലിക്കെട്ട്, പൊറിഞ്ചു മറിയം ജോസ്)

മികച്ച സഹനടി: സ്വാസിക (വാസന്തി)

മികച്ച ബാലതാരം: മാസ്റ്റര്‍ വാസുദേവ് സജീഷ് (കള്ളനോട്ടം)

ബേബി അനാമിയ ആര്‍.എസ്. (സമയയാത്ര)

മികച്ച ഗാനരചയിതാവ്: റഫീക്ക് അഹമ്മദ് (ശ്യാമരാഗം)

മികച്ച സംഗീത സംവിധാനം: ഔസേപ്പച്ചന്‍ (എവിടെ)

മികച്ച പിന്നണി ഗായകന്‍: വിജയ് യേശുദാസ് (തൂമഞ്ഞു വീണ വഴിയേ, ചിത്രം: പതിനെട്ടാംപടി, ശ്യാമരാഗം)

മികച്ച പിന്നണി ഗായിക: മഞ്ജരി (രാരീരം, ചിത്രം:മാര്‍ച്ച് രണ്ടാം വ്യാഴം )

മികച്ച ഛായാഗ്രാഹകന്‍: ഗിരീഷ് ഗംഗാധരന്‍ (ജെല്ലിക്കെട്ട്)

മികച്ച ചിത്രസന്നിവേശകന്‍: സംജിത്ത് മുഹമ്മദ് (ലൂസിഫര്‍)

മികച്ച ശബ്ദലേഖകന്‍: ആനന്ദ് ബാബു (തുരീയം,ഹുമാനിയ)

മികച്ച കലാസംവിധായകന്‍: ദിലീപ് നാഥ് (ഉയരെ)

മികച്ച മേക്കപ്പ്മാന്‍: സുബി ജോഹാല്‍, രാജീവ് സുബ്ബ (ഉയരെ)

മികച്ച വസ്ത്രാലങ്കാരം: മിഥുന്‍ മുരളി (ഹുമാനിയ)

മികച്ച ജനപ്രിയചിത്രം: തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ (എ.ഡി. ഗിരീഷ്)

പ്രത്യേക ജൂറി പരാമര്‍ശം: ഗോകുലം മൂവീസ് നിര്‍മിച്ച പ്രതി പൂവന്‍കോഴി (നിര്‍മ്മാണം:ഗോകുലം ഗോപാലന്‍്)

മികച്ച ജീവചരിത്ര സിനിമ: ഒരു നല്ല കോട്ടയംകാരന്‍( സംവിധാനം: സൈമണ്‍ കുരുവിള) കലാമണ്ഡലം ഹൈദരലി (സംവിധാനം: കിരണ്‍ ജി നാഥ്)

സംവിധായകമികവിനുള്ള പ്രത്യേകജൂറി പുരസ്‌കാരം: പൃഥ്വിരാജ് (ലൂസിഫര്‍)

ഛായാഗ്രഹണത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: അജയ് ഡേവിഡ് കാച്ചപ്പിള്ളി (പൊറിഞ്ചു മറിയം ജോസ്)

ചലച്ചിത്രസംബന്ധിയായ മികച്ച സിനിമയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം: പി.കെ.റോസി (സംവിധാനം: ശശി നടുക്കാട്)

അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം :

1. കെ.കെ.സുധാകരന്‍ (തി.മി.രം), 2. റോഷന്‍ ആന്‍ഡ്രൂസ് (പ്രതി പൂവന്‍കോഴി), 3. അനശ്വര രാജന്‍ (തണ്ണീര്‍മത്തന്‍ ദിനങ്ങള്‍)

നവാഗത പ്രതിഭയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരങ്ങള്‍:

സംവിധാനം റോയ് കാരയ്ക്കാട്ട് (കാറ്റിനരികെ), ധര്‍മരാജ് മുതുവരം (സൈറയും ഞാനും), ജഹാംഗിര്‍ ഉമ്മര്‍ (മാര്‍ച്ച് രണ്ടാം വ്യാഴം)

നടന്‍: ചന്തുനാഥ് (പതിനെട്ടാംപടി)

നടി: ശ്രീലക്ഷ്മി (ചങ്ങായി)

കഥ, തിരക്കഥ: പി.ആര്‍ അരുണ്‍ (ഫൈനല്‍സ്)

ഗാനരചന: റോബിന്‍ അമ്പാട്ട് (ഒരു നല്ല കോട്ടയംകാരന്‍)