Thu. Jan 23rd, 2025
എറണാകുളം:

കോവിഡ് ബാധിതനായിരിക്കെ ഓക്സിജൻ ലഭിക്കാതെ രോഗി മരിച്ച സംഭവത്തിൽ പ്രതികരണവുമായി  കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഡോക്ടർ നജ്മ.  മുഖത്ത് മാസ്‌ക്കുണ്ടായിരുന്നെങ്കിലും ഹാരിസിന്  വെന്റിലേറ്റര്‍ ഘടിപ്പിച്ചിരുന്നില്ലെന്നാണ് ഡോക്ടറുടെ വെളിപ്പെടുത്തൽ. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ഇക്കാര്യം തന്നോട് പറഞ്ഞിരുന്നതായി ഡോക്ടർ നജ്മ പറഞ്ഞു.  മുതിര്‍ന്ന ഡോക്ടര്‍മാരോട് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ പ്രശ്‌നമാക്കേണ്ട എന്നാണ് മറുപടി നൽകിയതെന്നും വ്യക്തമാക്കി.  ഹാരിസിന്റെ മരണവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളേജ് നല്‍കിയ വിശദീകരണം ശരിയല്ലെന്നും ഡോക്ടർ പറഞ്ഞു.

അതേസമയം, ഈ സംഭവത്തിൽ നഴ്‌സിംഗ് ഓഫീസറെ സസ്‌പെൻഡ് ചെയ്തത് നീതികേടാണെന്നും ഡോ. നജ്മ അഭിപ്രായപ്പെട്ടു. ചില നഴ്‌സുമാരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയെ കുറിച്ച് ശബ്ദ സന്ദേശമയച്ച നഴ്‌സിംഗ് ഓഫീസറെ സസ്‌പെൻഡ് ചെയ്തത് ശെരിയായില്ലെന്നാണ് ഡോ. നജ്മ പറയുന്നത്.

By Arya MR