Thu. Sep 18th, 2025
ന്യൂഡൽഹി:

 
ജെ‌എൻ‌യുവിലെ മുൻ വിദ്യാർത്ഥിനേതാവായ ഉമർ ഖാലിദിന് മതിയായ സുരക്ഷാസൌകര്യങ്ങൾ ഒരുക്കണമെന്ന് ഡൽഹിയിലെ ഒരു കോടതി തിഹാർ ജെയിൽ അധികൃതർക്ക് നിർദ്ദേശം നൽകി. ജയിലിൽ മതിയായ സുരക്ഷ ആവശ്യപ്പെട്ട് ഉമർ സമർപ്പിച്ച അപേക്ഷയിലാണ് കോടതിയുടെ നിർദ്ദേശം. യുഎപി‌എ പ്രകാരമാണ് ഉമർ ഖാലിദ് അറസ്റ്റിലായത്.

ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ദില്ലിയിൽ നടന്ന വർഗീയ അക്രമവുമായി ബന്ധപ്പെട്ട് തീവ്രവാദ വിരുദ്ധ നിയമപ്രകാരമാണ് ഉമറിനെ അറസ്റ്റ് ചെയ്തത്.