Mon. Dec 23rd, 2024
കൊച്ചി:

നടൻ പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചു. ‘ജനഗണമന’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ്​ താരത്തിന്​ കോവിഡ്​ സ്ഥിരീകരിച്ചത്. ചിത്രത്തി​ന്റെ  സംവിധായകൻ ഡിജോ ജോസ്​ ആൻറണിക്കും കോവിഡ്​ പോസിറ്റീവ്​ ആയിട്ടുണ്ട്. ചിത്രത്തിൽ സൂരജ് വെഞ്ഞാറമ്മൂടും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

കൊവിഡ് പ്രാരംഭവേളയിൽ ‘ആടുജീവിതം’ സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി പോയ താരവും അണിയറ പ്രവർത്തകരും ജോർദാനിൽ കുടുങ്ങിയതും, ശേഷം അദ്ദേഹം നാട്ടിലേക്ക് തിരിച്ചെത്തിയതും ക്വാറന്റൈനിൽ കഴിഞ്ഞതുമൊക്കെ ഏറെ വാർത്തയായിരുന്നു.

By Arya MR