Sun. Dec 22nd, 2024

കൊച്ചി:

എം.ഡി.എം.എ ഇനത്തിൽപ്പെട്ട മയക്കു മരുന്നുമായി രണ്ടു പേരെ ആലുവയിൽ എക്സൈസ് പിടികൂടി. റാന്നി ഗവി സ്വദേശി ജോജോ, ഫോർട്ടുകൊച്ചി കൽവത്തി സ്വദേശി റംഷാദ് എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന കാറും എക്സൈസ് പിടികൂടി. ഇവരുടെ പക്കൽ നിന്നും നാൽപ്പത് ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു. ഒരു ഗ്രാം വീതം പായ്ക്കറ്റിലാക്കി 3500 രൂപ നിരക്കിലാണ് ഇവർ വിൽപന നടത്തിയിരുന്നത്. ബംഗലുരുവിൽനിന്നും പതിവായി മയക്കു മരുന്നെത്തിച്ച് വിൽപ്പന നടത്തുന്നവരാണിവരെന്ന് എക്സൈസ് പറഞ്ഞു. റംഷാദ് ഇതിനു മുൻപും മയക്കുമരുന്ന് കേസിൽ പിടിയിലായിട്ടുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam