Fri. Nov 22nd, 2024

ന്യൂഡല്‍ഹി:

കൊവിഡ് പ്രതിരോധത്തിൽ കേരളത്തെ വിമർശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ. ആദ്യഘട്ടത്തിൽ രോഗ നിയന്ത്രണം സംസ്ഥാനത്ത് സാധ്യമായിരുന്നു. പന്നീട് പ്രതിരോധത്തിൽ വന്ന വീഴ്ച്ചകൾക്കാണ് കേരളം ഇപ്പോള്‍ വലിയ വില നൽകുന്നതെന്നാണ് മന്ത്രിയുടെ വിമര്‍ശനം. കേന്ദ്ര ആരോഗ്യമന്ത്രിയുടെ ‘സൺഡേ സംവാദ്’ പരിപാടിയിലാണ് ഈ വിമര്‍ശനം ഉള്ളത്.

കൊവിഡിന്റെ സാഹചര്യങ്ങളെക്കുറിച്ച് ഉൾപ്പെടെ കേന്ദ്രമന്ത്രി വിശദീകരിക്കുന്ന പരിപാടിയാണ് ‘സൺഡേ സംവാദ്’. ഇതിൽ ഉന്നയിച്ച ചില ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെയാണ് കേന്ദ്രമന്ത്രി കേരളത്തെ വിമർശിച്ചത്. ആദ്യഘട്ടത്തില്‍ കൊവിഡിനെ പിടിച്ചുകെട്ടിയ കേരളം ഓണം വന്നതോടെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതാണ് രോഗവ്യാപനം കൂടാന്‍ ഇടയാക്കിയതെന്നും അദ്ദേഹം വിലയിരുത്തി.

 

By Binsha Das

Digital Journalist at Woke Malayalam