Wed. Jan 22nd, 2025
ന്യൂഡൽഹി:

 
ഈ വർഷത്തെ നീറ്റ് (NEET) പരീക്ഷയിൽ ഒഡിഷക്കാരനായ വിദ്യാർത്ഥി ഒന്നാം സ്ഥാനം നേടി. പതിനെട്ടുകാരനായ സൊയേബ് ആഫ്‌താബാണ് 720 ൽ 720 മാർക്കോടെ ഒന്നാമനായത്. വെള്ളിയാഴ്ചയാണ് നീറ്റിന്റെ ഫലം പ്രഖ്യാപിച്ചത്. ഡൽഹിയിൽ നിന്നുള്ള ആകാംക്ഷ സിങ്ങും 720 മാർക്ക് നേടിയിരുന്നു. പക്ഷേ, രണ്ടുപേർ ഒരേ മാർക്ക് നേടിയാൽ കൂട്ടത്തിൽ മുതിർന്ന ആൾക്ക് ഒന്നാം സ്ഥാനം ലഭിയ്ക്കും എന്നുള്ളതുകൊണ്ട് ആകാംക്ഷ രണ്ടാം സ്ഥാനത്തായി.

രാജസ്ഥാനിലെ കോട്ടയിലെ കോച്ചിങ് സെന്ററിലാണ് സൊയേബ് പരീക്ഷയ്ക്കായി പഠിച്ചത്. സൊയേബിന്റെ പിതാവ് ഷേയ്ഖ് മുഹമ്മദ് അബ്ബാസ് ബിസിനസ്സുകാരനും അമ്മ സുൽത്താന റസിയ വീട്ടമ്മയുമാണ്.