Mon. Dec 23rd, 2024
ജനീവ:

 
കൊറോണവൈറസ്സിന്റെ പ്രതിരോധ കുത്തിവയ്പ് ലഭിക്കാൻ ഒരു വർഷത്തിലധികം കാത്തിരിക്കാൻ ആരോഗ്യമുള്ളവരും ചെറുപ്പക്കാരുമായ ആളുകൾ തയ്യാറാകണമെന്ന് ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ പറയുന്നു.

അടുത്ത വർഷത്തിന്റെ തുടക്കത്തിൽ ഒരു വാക്സിൻ ലഭിക്കുമെന്ന തെറ്റിദ്ധാരണയിലാണ് പലരും. തുടർന്ന് കാര്യങ്ങൾ സാധാരണ നിലയിലാകുമെന്നും കരുതുന്നുവെന്ന് സൗമ്യ സ്വാമിനാഥൻ യൂട്യൂബിൽ സംപ്രേഷണം ചെയ്ത ചോദ്യോത്തര സെഷനിൽ പറഞ്ഞു.

വാസ്തവത്തിൽ, തയ്യാറായ ഏത് വാക്സിനും അടുത്തവർഷം പരിമിതമായ അളവിലേ ലഭ്യമാകൂ എന്ന് അവർ പറഞ്ഞു. ആരോഗ്യ പ്രവർത്തകർക്കും അതിനോടനുബന്ധിച്ച് ഉള്ളവർക്കും, പ്രായമായവർക്കും മുൻ‌ഗണനയുണ്ട്.

“ധാരാളം മാർഗനിർദ്ദേശങ്ങൾ പുറത്തുവരും, പക്ഷേ ഒരു ശരാശരി വ്യക്തി, ആരോഗ്യവാനായ ഒരു യുവാവ്, വാക്സിൻ ലഭിക്കുന്നതിന് 2022 വരെ കാത്തിരിക്കേണ്ടി വരുമെന്ന് ഞാൻ കരുതുന്നു,” അവർ കൂട്ടിച്ചേർത്തു.