Thu. Jan 23rd, 2025
കൊല്ലം:

കൊല്ലം അഞ്ചൽ കോട്ടുക്കൽ ക്യഷി ഫാമിലെ കാന്‍റിനു സമീപം സ്പോടക വസ്തു പൊട്ടിത്തെറിച്ച് തൊഴിലാളിക്ക് കൈക്കു സരമായി പരിക്കേറ്റു. ക്യഷിഫാമിലെ തൊഴിലാളിയായ വേണുവിനാണ് പരുക്കേറ്റത്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ശാസ്ത്രക്രിയക്കു വിധേയമാക്കി കോട്ടുക്കലില്‍ ജില്ലാ പഞ്ചായത്തിന്‍റെ ഫാമില്‍ കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്.

ഫാമിനുളളിലെ ക്യാൻറ്റീനിന് സമീപം സൂക്ഷിച്ചിരുന്ന കുമ്മായം വാരുന്നതിനിടെയാണ് സ്ഫോടനം. സ്ഫോടക വസ്തു കുമ്മായത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. വേണു എന്ന തൊഴിലാളി ഇതെന്താണെന്നറിയാതെ കൈയ്യിലെടുത്ത് സമീപത്തെ ഭിത്തിയിൽ തട്ടി നോക്കി.

തുടർന്നാണ് പൊട്ടിത്തെറിച്ചത്. വേണുവിന്‍റെ വലതുകൈപ്പത്തിക്കു സാരമായി പരിക്കേൽക്കുകയും, രണ്ട് വിരലുകൾ പൂർണമായും നഷ്ടപ്പെടുകയും ചെയ്തു. ആരോ സ്പോടക വസ്തു കുമ്മായത്തിൽ സൂക്ഷിച്ചിരുന്നതായിട്ടാണ് കരുതുന്നത്. കൊല്ലത്തുനിന്ന് സയന്‍റിഫിക് വിധക്തരും കടയ്ക്കൽ പൊലീസും സ്ഥലത്തെത്തി സ്ഫേോടക വസ്തുവിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. കടക്കൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്