Wed. Nov 6th, 2024
കോട്ടയം:

കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഇനി ഇടതുപക്ഷത്ത്. കേരള രാഷ്ട്രീയത്തിന്റെ ഗതി നിർണ്ണയിക്കുന്ന മാറ്റമാകുമെന്നാണ് പ്രഖ്യാപനം. മതേതരനിലപാട് കാത്തുസൂക്ഷിക്കുന്നത് ഇടതുമുന്നണി മാത്രമെന്ന് ജോസ് കെ.മാണി പ്രഖ്യാപിച്ചു. എംപി സ്ഥാനം രാജി വയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ധാർമികത ഉയർത്തിപ്പിടിച്ചാണ് രാജിയെന്നും ജോസ് പറഞ്ഞു.

പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് പ്രഖ്യാപനം. എന്നാല്‍, മുന്നണി മാറ്റം ഉപാധികളില്ലാതെയാണ്.ഇടതുമുന്നണിയുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ജോസ് കെമാണി വ്യക്തമാക്കി.38 വര്‍ഷം യുഡിഎഫിന്റെ ഉയര്‍ച്ചയിലും താഴ്ചയിലും കെ.എം.മാണി ഭാഗമായിരുന്നു.

യുഡിഎഫിന്റെ ഒപ്പം നിന്ന മാണി സാറിന്റെ രാഷ്ട്രീയത്തെയും ജനവിഭാഗത്തെയുമാണ് യുഡിഎഫ് അപമാനിച്ചത്. കോൺഗ്രസിലെ ചില കേന്ദ്രങ്ങളിൽ നിന്ന് കടുത്ത അനീതിയാണ് കേരളാ കോൺഗ്രസ് പാർട്ടി നേരിടേണ്ടി വന്നത്. പുറത്താക്കിയശേഷം സ്വതന്ത്രനിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. പുറത്താക്കിയശേഷം എംഎല്‍എമാരെ പോലും ചര്‍ച്ചയ്ക്ക് വിളിച്ചില്ലെന്നും ജോസ് കെ മണി വിമര്‍ശിച്ചു.