കൊച്ചി:
ശ്രീ നാരായണ ഗുരു ഓപ്പൺ സർവകലാശാല ഓർഡിനൻസിലെ നിർണായക വ്യവസ്ഥയ്ക്ക് ഹൈക്കോടതി സ്റ്റേ. സംസ്ഥാനത്തെ എല്ലാ വിദൂര, സ്വകാര്യ കോഴ്സുകളും മുഴുവനായും ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് കീഴിലാക്കുന്ന വ്യവസ്ഥ ആണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
പത്തനംതിട്ടയിലെ പാരലൽ കോളേജ് വിദ്യാർത്ഥികളും മാനേജ്‌മെന്റുകളും സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി വിധി. ഇഷ്ടമുള്ള കോഴ്സ് തിരഞ്ഞെടുക്കാനും ഇഷ്ടമുള്ള സ്ഥാപനത്തിൽ പഠിക്കാനുമുള്ള അവകാശത്തിന്റെ ലംഘനമാണ് ഓർഡിനൻസിലെ വ്യവസ്ഥയെന്ന് വിദ്യാർത്ഥികൾ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.
ഇക്കഴിഞ്ഞ ഗാന്ധി ജയന്തി ദിനത്തിലാണ് കൊല്ലം ആസ്ഥാനമായി ശ്രീ നാരായണഗുരു ഓപ്പൺ സർവകലാശാല മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് നിലവിലുള്ള നാല് സർവകലാശാലകളുടെ വിദൂരവിദ്യാഭ്യാസ പഠനസംവിധാനങ്ങള്‍ സംയോജിപ്പിച്ചാണ് ഓപ്പൺ സർവകലാശാല പ്രവർത്തിക്കുക.