Wed. Jan 22nd, 2025
മസ്കറ്റ്:

 
ഒമാനിൽ അടുത്ത വർഷം ഏപ്രിൽ മുതൽ അഞ്ച് ശതമാനം മൂല്യ വർദ്ധിത നികുതി (Value Added Tax – VAT- വാറ്റ്) ഏർപ്പെടുത്താൻ തീരുമാനിച്ചു. ഇതു സംബന്ധിച്ചുള്ള ഉത്തരവ് ഭരണാധികാരി ഹൈതം ബിൻ താരീഖ് പുറപ്പെടുവിച്ചു. എണ്ണവിലയുടെ ഇടിവിന്റെ അടിസ്ഥാനത്തിൽ വരുമാനവർദ്ധനവിനാണ് വാറ്റ് നടപ്പാക്കാൻ ആറ് ജി സി സി രാഷ്ട്രങ്ങൾ തീരുമാനിച്ചത്. 2016 ൽ ഇതുസംബന്ധിച്ചു വന്ന കരാറിനുശേഷം യുഎഇയും സൌദിയും ബഹറിനും മാത്രമാണ് വാറ്റ് നടപ്പാക്കിയിട്ടുള്ളത്.

അടിസ്ഥാന ഭക്ഷ്യോത്പന്നങ്ങൾ, ആരോഗ്യം വിദ്യാഭ്യാസം എന്നിവയും അവയോട് അനുബന്ധിച്ചുള്ള സേവനങ്ങളും, ധനകാര്യ സേവനങ്ങൾ, ഗതാഗത സേവനങ്ങൾ, വീട്ടുവാടകകൾ, പെട്രോളിയം ഉത്പന്നങ്ങൾ, കാരുണ്യപ്രവർത്തനസേവനങ്ങൾ തുടങ്ങി പതിനഞ്ചോളം വിഭാഗത്തെ വാറ്റിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.