Sat. Jan 18th, 2025

തിരുവനന്തപുരം:

അമ്പതാമത് സംസ്ഥാനചലച്ചിത്ര അവാർഡുകൾ മന്ത്രി എകെ ബാലന്‍ പ്രഖ്യാപിച്ചു. മികച്ച നടനായി സുരാജ് വെഞ്ഞാറമൂടും, നടിയായി കനി കുസൃതിയും തെരഞ്ഞെടുക്കപ്പെട്ടു. ജല്ലിക്കട്ടിലൂടെ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. റഹ്മാൻ സഹോദരങ്ങൾ സംവിധാനം ചെയ്ത വാസന്തിയാണ് മികച്ച ചിത്രം. കെഞ്ചിറയാണ് മികച്ച രണ്ടാമത്തെ ചിത്രം.

കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തില അഭിനയത്തിന് ഫഹദ് ഫാസിൽ മികച്ച സ്വഭാവനടനും വാസന്തിയിലെ അഭിനയത്തിന് സ്വാസിക വിജയ് മികച്ച സ്വഭാവനടിക്കുമുളള അവാർഡുകൾ സ്വന്തമാക്കി. മൂത്തോനിലെ അഭിനയത്തിന് നിവൻ പോളിയും ഹെലനിലെ അഭിനയത്തിന് അന്നബെന്നും പ്രിയംവദ കൃഷ്ണനും അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമർശം കരസ്ഥമാക്കി.

മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് പുരസ്കാരം നിര്‍ണയിച്ചത്. സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈൻ, ഛായാഗ്രാഹകൻ വിപിൻ മോഹൻ, എഡിറ്റർ എൽ ഭൂമിനാഥൻ, സൗണ്ട് എൻജിനീയർ എസ് രാധാകൃഷ്ണൻ, പിന്നണി ഗായിക ലതിക, നടി ജോമോൾ, എഴുത്തുകാരൻ ബെന്യാമിൻ, ചലച്ചിത്ര അക്കാദമി മെമ്പർ സെക്രട്ടറി സി അജോയ് എന്നിവരാണ് ജൂറി അംഗങ്ങൾ.

119 സിനിമകളാണ് ഇത്തവണ പരിഗണനയിലുണ്ടായിരുന്നത്. ഇതില്‍ അഞ്ചെണ്ണം കുട്ടികള്‍ക്കായുള്ള ചിത്രങ്ങളാണ്. 50 ശതമാനത്തിലധികം എന്‍ട്രികള്‍ നവാഗത സംവിധായകരുടേതാണ്. ഇത് ചലച്ചിത്രമേഖലയ്ക്ക്  വലിയ പ്രതീക്ഷ ഉളവാക്കുന്നതെന്നാണ് മന്ത്രി പറഞ്ഞു. 71 സിനിമകളാണ് നവാഗത സംവിധിയാകരുടേതായി പുരസ്‌കാരത്തിന്റെ പരിഗണനയ്ക്കായി വന്നത്.

പുരസ്കാരങ്ങളുടെ പൂര്‍ണപട്ടിക

മികച്ച ചിത്രം: വാസന്തി, സംവിധാനം: റഹ്മാൻ സഹോദരൻമാർ (ഷിനോസ് റഹ്മാൻ, സജാസ് റഹ്മാൻ)

മികച്ച രണ്ടാമത്തെ ചിത്രം: കെഞ്ചീര, സംവിധാനം: മനോജ് കാന

മികച്ച സംവിധായകൻ: ലിജോ ജോസ് പെല്ലിശ്ശേരി, ചിത്രം: ജല്ലിക്കട്ട്

മികച്ച നടൻ: സുരാജ് വെഞ്ഞാറമൂട്, ചിത്രങ്ങൾ: ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി

മികച്ച നടി: കനി കുസൃതി, ചിത്രം: ബിരിയാണി

മികച്ച സ്വഭാവനടൻ: ഫഹദ് ഫാസിൽ, ചിത്രം: കുമ്പളങ്ങി നൈറ്റ്സ്

മികച്ച സ്വഭാവനടി: സ്വാസിക വിജയ്, ചിത്രം: വാസന്തി

മികച്ച ബാലനടൻ: വാസുദേവ് സജേഷ് മാരാർ, ചിത്രങ്ങൾ: കള്ളനോട്ടം, സുല്ല് മികച്ച

ബാലനടി: കാതറിൻ ബിജി, ചിത്രം: നാനി

മികച്ച കഥാകൃത്ത്: ഷാഹുൽ അലിയാർ, ചിത്രം: വരി, ദ സെന്‍റൻസ്

മികച്ച നവാഗതസംവിധായകൻ: രതീഷ് പൊതുവാൾ, ചിത്രം: ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ

മികച്ച ഛായാഗ്രാഹകൻ: പ്രതാപ് പി നായർ, ചിത്രങ്ങൾ: ഇടം, കെഞ്ചീര

മികച്ച തിരക്കഥാകൃത്തുക്കൾ: റഹ്മാൻ സഹോദരൻമാർ

മികച്ച തിരക്കഥ അവലംബം: പി എസ് റഫീഖ്, ചിത്രം: തൊട്ടപ്പൻ

മികച്ച ഗാനരചയിതാവ്: സുജീഷ് ഹരി, ചിത്രം: സത്യം പറഞ്ഞാൽ വിശ്വസിക്കുവോ, ഗാനം: പുലരിപ്പൂ പോലെ

മികച്ച സംഗീതസംവിധായകൻ: സുഷിൻ ശ്യാം, ചിത്രം: കുമ്പളങ്ങി നൈറ്റ്സ്

മികച്ച പശ്ചാത്തലസംഗീതം: അജിമൽ ഹസ്ബുള്ള, ചിത്രം: വൃത്താകൃതിയിലുള്ള ചതുരം

മികച്ച ഗായകൻ: നജിം അർഷാദ്, ഗാനം: ആത്മാവിലെ, ചിത്രം: കെട്ട്യോളാണ് എന്‍റെ മാലാഖ

മികച്ച ഗായിക: മധുശ്രീ നാരായണൻ, ഗാനം: പറയാതരികെ, ചിത്രം: കോളാമ്പി മികച്ച

ചിത്രസംയോജനം: കിരൺ ദാസ്, ചിത്രം: ഇഷ്ഖ്

മികച്ച കലാസംവിധാനം: ജോതിഷ് ശങ്കർ, ചിത്രങ്ങൾ: കുമ്പളങ്ങി നൈറ്റ്സ്, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ

മികച്ച സിങ്ക് സൗണ്ട്: ഹരികുമാർ മാധവൻ നായർ, ചിത്രം: നാനി

മികച്ച സൗണ്ട് മിക്സിംഗ്: കണ്ണൻ ഗണപതി, ജല്ലിക്കട്ട്

മികച്ച സൗണ്ട് ഡിസൈൻ: വിഷ്ണുഗോവിന്ദ്, ചിത്രം: ഉണ്ട, ശ്രീശങ്കർ ഗോപിനാഥ്, ചിത്രം: ഇഷ്ഖ്

മികച്ച ലാബ്/ കളറിസ്റ്റ്: ലിജു, ചിത്രം: ഇടം

മികച്ച മേക്കപ്പ് മാൻ: രഞ്ജിത്ത് അമ്പാടി, ചിത്രം: ഹെലൻ

മികച്ച വസ്ത്രാലങ്കാരം: അശോകൻ ആലപ്പുഴ, ചിത്രം: കെഞ്ചീര

മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ്: വിനീത്, ചിത്രങ്ങൾ: ലൂസിഫർ, മരയ്ക്കാർ അറബിക്കടലിന്‍റെ സിംഹം

മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ്: ശ്രുതി രാമചന്ദ്രൻ, ചിത്രം: കമല

മികച്ച കോറിയോഗ്രാഫർ: 1. ബൃന്ദ, പ്രസന്ന സുജിത്ത്, ചിത്രം: മരയ്ക്കാർ, അറബിക്കടലിന്‍റെ സിംഹം

മികച്ച കലാമൂല്യമുള്ള ജനപ്രിയചിത്രം: മധു സി നാരായണന്‍റെ കുമ്പളങ്ങി നൈറ്റ്സ്,

നിർമാതാക്കൾ: നസ്രിയ നസിം, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ, ദിലീഷ് പോത്തൻ

മികച്ച കുട്ടികളുടെ ചിത്രം: നാനി, സംവിധായൻ: സംവിദ് ആനന്ദ്

മികച്ച വിഷ്വൽ ഇഫക്ട്സ് സൂപ്പർവൈസർ: സിദ്ധാർത്ഥ് പ്രിയദർശൻ, ചിത്രം: മരയ്ക്കാർ അറബിക്കടലിന്‍റെ സിംഹം

പ്രത്യേകപരാമർശം മികച്ച നടൻ:

നിവിൻ പോളി, ചിത്രം: മൂത്തോൻ

മികച്ച നടി: അന്ന ബെൻ, ചിത്രം: ഹെലൻ മികച്ച നടി: പ്രിയംവദ കൃഷ്ണൻ, ചിത്രം: തൊട്ടപ്പൻ

ഡോ. പി കെ രാജശേഖരനാണ് മികച്ച സിനിമാ ഗ്രന്ഥത്തിനുള്ള പുരസ്കാരം. മികച്ച ലേഖനം: മാടമ്പള്ളിയിലെ മനോരോഗി, കോമാളി മേൽക്കൈ നേടുന്ന കാലം: ബിപിൻ ചന്ദ്രൻ

By Binsha Das

Digital Journalist at Woke Malayalam