Thu. Aug 28th, 2025
ന്യൂഡൽഹി:

നീറ്റ് പരീക്ഷ എഴുതാൻ കഴിയാതെപോയ വിദ്യാർത്ഥികൾക്ക് പരീക്ഷ വീണ്ടും എഴുതാൻ അവസരം. സുപ്രീം കോടതിയാണ് ഇക്കാര്യത്തിൽ ഉത്തരവിട്ടത്. കൊവിഡ് 19 കാരണമോ കണ്ടെയിന്റ്മെന്റ് സോണിൽ താമസിക്കുന്നതുകൊണ്ടോ നീറ്റ് പരീക്ഷയ്ക്ക് ഹാജരാവാൻ കഴിയാഞ്ഞ വിദ്യാർത്ഥികൾക്ക് ഒക്ടോബർ 14 ന് പരീക്ഷയെഴുതാം. ഒക്ടോബർ 16 നു ഫലപ്രഖ്യാപനവും ഉണ്ടാവും.