Mon. Dec 23rd, 2024
തിരുവനന്തപുരം:

 
കൊവിഡ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് പരിചരണം ആവശ്യമെങ്കിൽ കൂട്ടിരിപ്പുകാരെ അനുവദിക്കുന്നു. ഇതിനുള്ള നിർദ്ദേശം ആരോഗ്യമന്ത്രി കെ കെ ശൈലജ, ആശുപത്രി സൂപ്രണ്ടുമാർക്ക് നൽകി. കൊവിഡ് ബോർഡിന്റെ നിർദ്ദേശമനുസരിച്ച് പരിചരണം ഉറപ്പാക്കാനുള്ള ക്രമീകരണം നടത്തണമെന്നും മന്ത്രി പറഞ്ഞു.

രോഗിയുടെ അവസ്ഥ നോക്കി സഹായം ആവശ്യമെങ്കിൽ കൂട്ടിരിപ്പുകാരെ അനുവദിക്കാം. കൊവിഡ് ബോർഡ് ഇക്കാര്യം വിലയിരുത്തിയ ശേഷം തീരുമാനമെടുക്കും. കൊവിഡ് രോഗികളുടെ ബന്ധുക്കളെയാണ് കൂട്ടിരിപ്പിന് അനുവദിക്കുക. ഇവർ ശരിയായ രീതിയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. ഇവർക്ക് പിപിഇ കിറ്റും നൽകും.