Mon. Dec 23rd, 2024
ആലപ്പുഴ:

 
കേരള രഞ്ജി ട്രോഫി താരമായിരുന്ന എം സുരേഷ്‌കുമാറിനെ ആലപ്പുഴ പഴവീട്ടിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മികച്ച ഓഫ് സ്‌പിന്നര്‍ എന്ന് പേരെടുത്ത സുരേഷ് കുമാര്‍ കേരളത്തിനായി ഒട്ടേറെ മത്സരങ്ങളില്‍ ബാറ്റു കൊണ്ടും മികച്ച പ്രകടനം നടത്തിയ താരമാണ്.

സുഹൃത്തുക്കള്‍ക്കിടയില്‍ അദ്ദേഹം ഉംബ്രി എന്നാണ് അറിയപ്പെട്ടിരുന്നത്.

1990-ല്‍ രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ അണ്ടര്‍-19 ടീമില്‍ അംഗമായിരുന്നു. മുന്‍ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്ങും ഡിയോണ്‍ നാഷും ഉള്‍പ്പെട്ട കിവീസ് യുവനിരയ്‌ക്കെതിരെ യൂത്ത് ടെസ്റ്റും ഏകദിന പരമ്പരയും കളിച്ചിട്ടുണ്ട്.