Mon. Dec 23rd, 2024
തിരുവനന്തപുരം:

 
സ്ത്രീകളെ അധിക്ഷേപിച്ച് യൂട്യൂബിൽ വീഡിയോ ഇട്ട വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസ്സിൽ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരുടെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജില്ലാക്കോടതിയാണ് ഇവർക്ക് മുൻ‌കൂർ ജാമ്യം നിഷേധിച്ചത്. മുൻ‌കൂർ ജാമ്യം നൽകുന്നതിനെ സർക്കാർ എതിർത്തിരുന്നു.

ഭാഗ്യലക്ഷ്മിയും കൂട്ടരും ചെയ്ത പ്രവൃത്തി ഒട്ടും സംസ്കാരമില്ലാത്തതാണെന്നും, സമാധാനവും നിയമവും കാത്തുസൂക്ഷിക്കേണ്ട ബാധ്യത കോടതിയ്ക്കുണ്ടെന്നും, ഇതിൽനിന്നും കോടതിയ്ക്ക് പിന്മാറാനാവില്ലെന്നും ഉത്തരവിൽ പറഞ്ഞു.

ജാമ്യമില്ലാവകുപ്പു പ്രകാരമാണ് ഇവർക്കെതിരെ കേസ്സെടുത്തിരിക്കുന്നത്. എന്നാൽ മുൻ‌കൂർ ജാമ്യത്തിനുള്ള അപേക്ഷ കോടതി പരിഗണിക്കാനിരുന്നതുകൊണ്ടാണ് അറസ്റ്റ് ചെയ്യാതിരുന്നത്.