Mon. Dec 23rd, 2024
ന്യൂഡൽഹി:

 
ഛത്തീസ്‌ഗഢിലെ കോണ്ടഗാവ് ജില്ലയിൽ പെൺകുട്ടി കൂട്ടമാനഭംഗത്തെത്തുടർന്ന് ആത്മഹത്യ ചെയ്ത ചെയ്ത സംഭവത്തിൽ കേസ്സെടുക്കുന്നതിൽ ഉദാസീനത കാണിച്ച് പോലീസ്. കഴിഞ്ഞ ജൂലൈ 20 നാണ് പെൺകുട്ടി ഏഴ് പേർ കൂട്ടബലാത്സംഗത്തിനിരയാക്കിയതിനെ തുടർന്ന് ആത്മഹത്യ ചെയ്തത്. കേസിൽ എഫ്‌ഐആർ സമർപ്പിക്കുന്നതിൽ ലോക്കൽ പോലീസ് പരാജയപ്പെട്ടു. ഇരയുടെ പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനു ശേഷമാണ് പോലീസ് നടപടി സ്വീകരിക്കാൻ തയ്യാറായത്.

ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയ പെൺകുട്ടിയെ ഏഴുപേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്നും അവർ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി.

ഇപ്പോൾ ലോക്കൽ പോലീസ് കേസ്സെടുത്ത് അന്വേഷണത്തിനു തയ്യാറായിട്ടുണ്ട്.