Wed. Jan 22nd, 2025
തിരുവനന്തപുരം:

 
സംസ്ഥാനത്ത് ബാറുകൾ ഉടനെ തുറക്കേണ്ടെന്ന് തീരുമാനമായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. സംസ്ഥാനത്ത് കൊവിഡ് ബാധ രൂക്ഷമായതിനെത്തുടർന്നാണ് തീരുമാനം. ഇന്നലെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ പ്രതിദിന വർദ്ധന പതിനായിരത്തിനു മുകളിലായിരുന്നു.

ബാറുകളിൽ ഇരുന്ന് മദ്യം കഴിക്കുന്ന തരത്തിൽ നിയന്ത്രണങ്ങളോടെ തുറക്കണോ വേണ്ടയോ എന്നാണ് യോഗം പരിശോധിച്ചത്. ബാറുടമകളും ബാർ തുറക്കുന്ന കാര്യത്തിൽ അനുമതി തേടിയിരുന്നു.