Mon. Dec 23rd, 2024
ന്യൂഡൽഹി:

 
പ്രകടനക്കാർ പൊതുസ്ഥലങ്ങളിലോ റോഡുകളിലോ അനിശ്ചിതമായി തടസ്സം ഏർപ്പെടുത്തുന്നത് ആളുകൾക്ക് അസൌകര്യമുണ്ടാക്കാനും അവരുടെ അവകാശങ്ങൾ ലംഘിക്കാനും ഇടയാക്കുമെന്നും അതു സ്വീകാര്യമല്ലെന്നും സുപ്രീം കോടതി പറഞ്ഞു.

പ്രതിഷേധക്കാർക്ക് പൊതു റോഡുകളും സ്ഥലങ്ങളും അനിശ്ചിതകാലത്തേക്ക് കൈവശം വയ്ക്കാൻ കഴിയില്ലെന്നും റോഡുകളിലെ തടസ്സങ്ങൾ നീക്കാൻ ഭരണകൂടം ഉറപ്പാക്കണമെന്നും സുപ്രീം കോടതി ബുധനാഴ്ച വിധിച്ചു.

ഭരണകൂടം പൊതു ഇടങ്ങളെ എല്ലാ തടസ്സങ്ങളിൽ നിന്നും മുക്തമാക്കണമെന്നും കോടതിയിൽ നിന്നുള്ള ഉത്തരവിനായി അവർക്ക് കാത്തിരിക്കാനാവില്ലെന്നും ബുധനാഴ്ച നൽകിയ വിധിന്യായത്തിൽ സുപീം കോടതി വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ചുകൊണ്ട് ജനങ്ങൾ ഡൽഹിയിൽ ഷഹീൻ ബാഗിൽ റോഡ് ഉപരോധിച്ചിരുന്നു.