Mon. Dec 23rd, 2024
തിരുവനന്തപുരം:

 
ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട കേസ്സിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ സിബിഐ ഉടനെ ചോദ്യം ചെയ്യും. വടക്കാഞ്ചേരി ലൈഫ് മിഷനിലേക്ക് യുഎഇ റെഡ് ക്രസന്റിനെ കൊണ്ടുവന്നത് ശിവശങ്കറാണെന്ന് ലൈഫ് മിഷൻ സിഇഒ യു വി ജോസ് തദ്ദേശസെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്.

ശിവശങ്കറിന്റെ അറിവോടെയാണ് ഈന്തപ്പഴം വിതരണം ചെയ്തതെന്ന തരത്തിൽ കസ്റ്റംസ്സിന് മൊഴിയും ലഭിച്ചിട്ടുണ്ട്. അന്നത്തെ സാമൂഹിക നീതി വകുപ്പ് ഡയറക്ടറായിരുന്ന ടിവി അനുപമയാണ്, ശിവശങ്കറിന്റെ നിർദ്ദേശമനുസരിച്ചാണ് ഈന്തപ്പഴം എത്തിക്കാനുള്ള പദ്ധതി നടപ്പിലാക്കിയതെന്ന് കസ്റ്റംസ്സിനു മൊഴി നൽകിയത്.